CinemaLatest NewsWorld Cinemas

പ്രശസ്ത കൊറിയൻ പോപ്പ് താരം മൂൺ ബിൻ മരിച്ച നിലയിൽ: ഹൃദയം തകരുന്ന വേദനയെന്ന് ആരാധകർ

താരത്തിന്റെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും മറ്റ് സഹപ്രവർത്തകരുമെല്ലാം

സോൾ: പ്രശസ്ത കൊറിയൻ പോപ്പ് താരം മൂൺ ബിന്നിനെ (25) മരിച്ച നിലയിൽ കണ്ടെത്തി. ആസ്ട്രോ കെ പോപ് എന്ന ബാൻഡിലെ അം​ഗമാണ് മരിച്ച മൂൺ.

സോളിലെ ​ഗൻ​ഗ്നം ജില്ലയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് താരത്തെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന താരത്തെ മാനേജർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മരണ കാരണം പുറത്ത് വിട്ടിട്ടില്ല. ദക്ഷിണ കൊറിയൻ ന്യൂസ് കമ്പനിയായ സൂംപിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

താരത്തിന്റെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും മറ്റ് സഹപ്രവർത്തകരുമെല്ലാം. 2016 ലാണ് മൂൺ കലാ രം​ഗത്തേക്കെത്തിയത്.

ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളത്. പ്രിയ സെലിബ്രിറ്റിയുടെ മരണത്തിൽ ആരാധകരടക്കം അനുശോചനം രേഖപ്പെടുത്തി. ബോയ്സ് ഓവർ ഫ്ലവേഴ്സ് എന്ന പരിപാടിയിൽ കിം ബുമ്മിന്റെ ബാല്യ കാലം അവതരിപ്പിച്ചത് മൂണായിരുന്നു. ഹൃദയം നിലക്കുന്ന വേദനയെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button