CinemaLatest NewsMollywoodWOODs

നമ്മുടെ ഭർത്താക്കൻമാർ സമ്മതിച്ചിരുന്നെങ്കിൽ നിന്നെ എനിക്ക് കല്യാണം കഴിക്കാമായിരുന്നു; പോരുന്നോ എന്റെ കൂടെ: ​ഗായിക സിതാര

ഓരോ ദിവസം കഴിയുന്തോറും ഏറ്റവും അടുത്ത ഉറ്റ കൂട്ടുകാരിയായി ദീപ്തി മാറുകയാണെന്നും സിതാര

മലയാളികളുടെ പ്രിയ ​ഗായികയാണ് സിതാര. സ്വതസിദ്ധമായ ​സിതാരയുടെ ആലാപന ശൈലിയും, വേറിട്ട ശബ്ദവുമാണ് ആരാധകർക്ക് ​ഗായികയെ പ്രിയങ്കരമാക്കുന്നത്.

​ഗായിക പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​ഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപ്തിക്ക് അയച്ച കുറിപ്പാണിത്. ദീപ്തിയുടെ പിറന്നാളിന് താരം പങ്കുവച്ചതാണിത്.

തനിക്ക് ദീപ്തി എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നു പറഞ്ഞ് അറിയിക്കാൻ കഴിയില്ലെന്ന് സിതാര പറയുന്നു. തങ്ങളുടെ ഭർത്താക്കൻമാർ അനുവദിച്ചാൽ ഞാൻ ദീപ്തിയെ വിവാഹം ചെയ്യുമെന്നും സിതാര .

മറ്റാരെക്കാളും ദീപ്തി തനിക്ക് പ്രിയപ്പെട്ടവളാണെന്നും, ഓരോ ദിവസം കഴിയുന്തോറും ഏറ്റവും അടുത്ത ഉറ്റ കൂട്ടുകാരിയായി ദീപ്തി മാറുകയാണെന്നും സിതാര കുറിച്ചു.

നിന്നെപോലെ പരിശുദ്ധ മനസുള്ള മനുഷ്യർ ഭൂമിയെ മികച്ചതാക്കി മാറ്റുന്നു, നമ്മുടെ ഭർ‌ത്താക്കൻമാർ സമ്മതിച്ചിരുന്നെങ്കിൽ മിനിമം 3 തവണ നിന്നെ കല്യാണം കഴിച്ചേനെയെന്നും സിതാര പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button