GeneralLatest NewsMollywoodNEWSWOODs

ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ച് രഹസ്യ ഭാഗങ്ങളില്‍ സ്വര്‍ണ്ണം കടത്താൻ പ്രേരിപ്പിക്കുന്നത് : ഷുക്കൂര്‍ വക്കീല്‍

മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്, സ്ത്രീ വിരുദ്ധതയാണ് ഇഷ്ട വിഷയം

ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. വാസ്തവത്തില്‍ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണെന്നും മുമ്പേ നടന്ന പലരുടെയും പാത പിന്തുടരുകയാണ് അവര്‍ എന്നും ഇസ്ലാം കര്‍ശനമായി വിലക്കിയ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്തിട്ട് അതിന് പല ന്യായങ്ങളും അവര്‍ പറയുമെന്നും നടന്‍ പറഞ്ഞു.

read also: അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് ദുൽഖറും അമാലും; ചിത്രത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകരും

കുറിപ്പ് പൂർണ്ണ രൂപം,

വാസ്തവത്തില്‍ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഓടി ഒളിച്ച്‌ മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവര്‍. അവര്‍ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതെന്നും കൃത്യമായ നിശ്ചയം പോലും അവര്‍ക്ക് ഇല്ല. നമ്മുടെ നാടിനെ കുറിച്ചോ, ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല. മുമ്ബേ നടന്ന പലരുടെയും പാത പിന്തുടരുകയാണവര്‍. ഒരു പുനരാലോചനയും കൂടാതെ. ഇസ്ലാം കര്‍ശനമായി വിലക്കിയ കാര്യങ്ങള്‍ പോലും ഒരു മടിയും കൂടാതെ ചെയ്യും. അതിനു ന്യായങ്ങളും പറയും. പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാര്‍ മാത്രമല്ല, മറ്റു നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം. അതില്‍ പിഎച്ച്‌ഡി നേടിയതിനു ശേഷമാണ് പൊതുപ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഗംഭീരമായി പറയും. അശ്ലീല ഗോഷ്ഠിയും അശ്ലീല വര്‍ത്തമാനവും പൊതു വേദികളില്‍ വലിയ ബാസ്സോടെ പറയുന്നതില്‍ അവര്‍ക്കു ഒരു ലജ്ജയുമില്ല.

സ്ത്രീകളെ മനുഷ്യരായി പോലും കാണാന്‍ മടിയാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ത്രീയായതു കൊണ്ടു മാത്രം വേദിയില്‍ ഇറക്കി വിടുവാന്‍ പോലും മടിക്കാത്ത സാമൂഹ്യ ബോധമാണ് പലരെയും ഭരിക്കുന്നത്. ആധുനിക ജനാധിപത്യ ബോധവും മനുഷ്യവകാശങ്ങളും ജെ‍‍ഡന്റര്‍ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസില്‍ ഇല്ല. ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്തുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഉസ്താദുമാര്‍ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്. വാട്ടര്‍ ടൈറ്റ് കമ്ബാര്‍ട്ടുകളില്‍ നിന്നും അവരെ പുറത്തു കടത്തി കാറ്റും വെളിച്ചവും നല്‍കിയാല്‍ അവര്‍ മെച്ചപ്പെട്ട മനുഷ്യരാകും

shortlink

Post Your Comments


Back to top button