CinemaKollywoodLatest News

വിടുതലൈ സൂപ്പർ ഹിറ്റിലേക്ക്; അണിയറ പ്രവർത്തകർക്ക് സർപ്രൈസ് സമ്മാനമൊരുക്കി വെട്രിമാരൻ

വെട്രിമാരന്റെ ചിത്രങ്ങൾക്ക് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് വെട്രിമാരൻ. 2007 ൽ ധനുഷ് പ്രധാന വേഷത്തിലെത്തിയ പൊല്ലാതവനാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

വൻ ഹിറ്റായി മാറുകയും ദേശീയ പുരസ്കാരം അടക്കം നേടുകയും ചെയ്ത ആടുകളം എന്ന ചിത്രം സംവിധാനം ചെയ്തതും വെട്രിമാരനാണ്. വിസാരണൈ എന്ന സൂപ്പർ ഹിറ്റ് ചിത്രവും ഇതേ സംവിധായകന്റേതാണ്.

വെട്രിമാരൻ പുതുതായി സംവിധാനം ചെയ്ത വിടുതലൈ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. സൂരിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. വിടുതലൈ ചിത്രത്തിന്റെ ഭാ​ഗമായ ബി. രാജയാണ് വെട്രിമാരൻ അണിയറ പ്രവർത്തകർക്ക് നൽകിയ സർപ്രൈസ് സമ്മാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ഇത്തരമൊരു ചിത്രത്തിൽ ഭാ​ഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും ബി. രാജ കുറിപ്പിൽ വ്യക്തമാക്കി. വെട്രിമാരൻ തന്റെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണ്ണ നാണയം സമ്മാനിച്ചിരിക്കുകയാണ്. അണിയറ പ്രവർത്തകരുടെ കൂടെ സന്തോഷം പങ്കിടുന്ന വെട്രിമാരന്റെ ചിത്രങ്ങൾക്ക് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ പോലീസ് വേഷത്തിലാണ് സൂരിയെത്തുന്നത്. ഭവാനി ശ്രീയാണ് നായിക.

 

 

shortlink

Related Articles

Post Your Comments


Back to top button