InterviewsLatest NewsNEWSOscar

അര്‍ഹിച്ച അംഗീകാരം, നല്ലൊരു സംഗീതജ്ഞനും നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍: കെ എസ് ചിത്ര

വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു, ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാറും വാങ്ങി

ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്‌കാര്‍ നേടിയിരിക്കുകയാണ്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് എം എം കീരവാണി പുരസ്‌കാരം നേടിയത്. എം എം കീരവാണി അര്‍ഹിച്ച അംഗീകാരമാണ് ഇതെന്നും അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗായിക കെ എസ് ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാക്കുകൾ വിശദമായി :

‘എം എം കീരവാണിക്ക് അര്‍ഹിച്ച അംഗീകാരമാണ് ഇത്. ഒരുപാട് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നല്ലൊരു സംഗീതജ്ഞനും നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍. എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകനാണ്. ചിത്രഗാരു എന്നാണ് കീരവാണി സാര്‍ വിളിക്കാറ്.

എന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും ഒപ്പം ഇരുത്തി ഒരോ വാക്കിന്റെയും അര്‍ത്ഥം പഠിപ്പിച്ചാണ് അദ്ദേഹം പാടിക്കാറുള്ളത്. എന്നോടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയുന്നത് കൊണ്ടായിരിക്കാം ഇത്.

വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍. നിങ്ങള്‍ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍ എന്തു ചെയ്യും എന്നൊക്കെ ചോദിച്ചയാളാണ്. ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാറും വാങ്ങി. എല്ലാ വിശേഷ അവസരങ്ങളിലും ഞങ്ങള്‍ സന്ദേശം അയക്കാറുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button