CinemaInterviewsLatest News

ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ അറിഞ്ഞൂടെ അത് ബലാത്സംഗമാണെന്ന്? മീ ടൂ തുറന്നുപറച്ചിൽ കാപട്യം: അലൻസിയർ

കൊച്ചി: സിനിമാക്കാർ മാത്രമാണോ പീഡിപ്പിക്കുന്നതെന്നും കന്യാസ്ത്രീ ആയാലും നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും നടൻ അലൻസിയർ. ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് ബലാത്സംഗമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് ആകില്ലേയെന്നും അലൻസിയർ ചോദിച്ചു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയറിന്റെ വിവാദ പരാമർശം. ലൈംഗികാതിക്രമങ്ങൾ തുറന്നു പറയുന്ന സ്ത്രീകൾക്കെതിരേയും അലൻസിയർ പ്രതികരിച്ചു.

‘ലോകത്ത് എല്ലാ ഇടത്തുമില്ലെ ഇത്. സിനിമയിൽ മാത്രമാണോ. നമ്മൾ എത്ര ബിഷപ്പുമാരുടെ കഥകേട്ടിരിക്കുന്നു. എത്ര കന്യാസ്ത്രീമാരുടെ കഥ കേട്ടിരിക്കുന്നു. സിനിമക്കാര് മാത്രമാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോ. ബുദ്ധിയും വിവേകവും വേണം. അത് കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും. എങ്ങനെയാണ് ഒരാൾക്ക് പന്ത്രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്യാൻ പറ്റുക. അങ്ങനെ ഒരു തവണ ബലാത്സംഗം ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അറിഞ്ഞൂടെ ബലാത്സംഗമാണെന്ന്. പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുമ്പോൾ നിങ്ങളുടെ ബുദ്ധി എവിടെ പോയി. പതിമൂന്നാം തവണയാണോ നിങ്ങൾ ഇത് വിളിച്ചു പറയേണ്ടത്. അതൊക്കെ കാപട്യമാണ്,’ അലൻസിയർ പറഞ്ഞു.

നേരത്തേ മീടു ആരോപണം നേരിട്ട താരമായിരുന്നു അലൻസിയർ. സിനിമാ മേഖലയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബലാത്സംഗം ചെയ്തുവെന്നും പീഡിപ്പിച്ചുവെന്ന് പറഞ്ഞു വരുന്നവരുണ്ടെന്നും ഒരുപാട് ബിഷപ്പുമാരുടേയും കന്യാസ്ത്രീകളുടേയും കഥകൾ കേട്ടിട്ടുണ്ടെന്നും അലൻസിയർ പറഞ്ഞു. അതുകൊണ്ട് സിനിമാക്കാർ മാത്രമാണ് പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോയെന്നും ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ കാപട്യമാണെന്നും അലൻസിയർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button