CinemaComing SoonLatest News

ഹെർ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

ഏ.റ്റി.സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെർ’ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെർസ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. അൻവർ അലിരചിച്ച്, പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഹെർ. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗാനം പുറത്തു വിടുന്നതിൽ ഏറെ പ്രാധാന്യമുണ്ട്. പാർവ്വതി തെരുവോത്ത്, ഉർവ്വശി, ഐശ്യര്യാ രാജേഷ്, രമ്യാ നമ്പീശൻ, ലിജാമോൾ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന താരങ്ങളാണ്.

അർച്ചനാ വാസുദേവിൻ്റേതാണു തിരക്കഥ. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, കലാസംവിധാനം -എം.എം.ഹംസ, നിർമ്മാണ നിർവ്വഹണം – ഷിബു.ജി.സുശീലൻ, ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button