GeneralLatest NewsNew ReleaseNEWSSocial Media

എ ആർ എം ഷൂട്ട്‌ അവസാനിച്ചു, അഞ്ചു വർഷത്തെ എന്റെ കാത്തിരിപ്പ്: ജിതിൻ ലാൽ

ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് 3 ഡി ചിത്രമാണ് എ ആർ എം അഥവാ അജയന്റെ രണ്ടാം മോഷണം. ജിതിൻ ലാൽ ഒരുക്കുന്ന ചിത്രത്തിൽ ടോവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂന്നു കാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയിൽ വി എഫ് എക്സിനു വളരെയധികം പ്രാധാന്യമുണ്ട്. അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ പൂർണമായും 3 ഡി യിലാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. ഇതേ പറ്റി സംവിധായകൻ ജിതിൻ ലാൽ സമൂഹ മാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

കുറിപ്പ് ഇങ്ങനെ:

‘എ ആർ എം ന്റെ ഷൂട്ട്‌ ഇന്നലെ അവസാനിച്ചപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ എന്റെ കഷ്ടപാടുകൾ എന്റെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. എന്റെ ചിന്തകളിൽ എ ആർ എം ഉണ്ടായിരുന്ന സമയം മുതൽ പിന്തുണ നൽകിയ അവനോട് (ടോവിനോ) എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആദ്യ ദിനം മുതൽ അവന്റെ കഠിനധ്വാനവും അർപ്പണബോധവും പ്രശംസനീയമാണ്. മൂന്നു കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായിയുള്ള ടോവിനോയുടെ പകർന്നാട്ടം കാണാൻ കഴിഞ്ഞതിൽ ഏറെ ഭാഗ്യവാനാണ് ഞാൻ. അതിന്റ ഫലം എ ആർ എം സ്ക്രീനുകളിൽ എത്തുമ്പോൾ നിങ്ങൾക്കും ലഭിക്കുമെന്ന് ഉറപ്പാണ്. സുജിത്തേട്ടൻ, ഷമീറേട്ടൻ, ജോമോൻ ചേട്ടൻ, എന്റെ ഈ യാത്രയിൽ നെടുംതൂണുകളായി നിന്ന, ഞാൻ വിചാരിച്ച പോലെ എന്നെ സിനിമ ഒരുക്കാൻ സഹായിച്ച ഇവർക്ക് ഒരുപാട് നന്ദി ഒപ്പം എന്റെ ടീമിനും.’

മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ അപ്ഡേറ്റുകൾ മുതൽ പാൻ ഇന്ത്യാ ലെവലിൽ വൻ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്.

കോ പ്രൊഡ്യൂസർ – ജിജോ കവനാൽ, ശ്രീജിത്ത്‌ രാമചന്ദ്രൻ, പ്രിൻസ് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഡോക്ടർ വിനീത് എം ബി, ഛായാഗ്രഹണം – ജോമോൻ ടി ജോൺ, പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ ഐൻ എം, പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രിൻസ് റാഫെൽ, കോസ്റ്റ്യൂം ഡിസൈനർ – പ്രവീൺ വർമ്മ, മേക്കപ്പ് – റോണെക്സ് സേവിയർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സ്‌റ്റീരിയോസ്കോപിക് 3D കൺവർഷൻ – റെയ്സ് 3D, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിൻഹോ, സ്റ്റണ്ട്സ് – വിക്രം മോർ, ഫിനിക്സ് പ്രഭു, പി ആർ ആൻഡ് മാർക്കറ്റിങ് ഹെഡ് – വൈശാഖ് സി വടക്കേവീട്, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, പി ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ : യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button