CinemaGeneralLatest NewsNEWS

നെഞ്ചുവേദന: നടൻ കോട്ടയം നസീർ ഐ.സി.യുവിൽ

കോട്ടയം: മിമിക്രിയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് കോട്ടയം നസീര്‍. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്നാണ് നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ആരോഗ്യനില ആശ്വാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേയനാണ്. ‘മിമിക്സ് ആക്ഷൻ 500’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീല്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനായ കോട്ടയം നസീര്‍ ഏഷ്യാനെറ്റില്‍ കോമഡി ടൈം എന്ന പ്രോഗ്രാമും കൈരളി ടിവിയില്‍ കോട്ടയം നസീര്‍ ഷോ എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി നായകനായി ഹിറ്റ് ചിത്രം ‘റോഷാ’ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച ക്യാരക്ടര്‍ റോളായിരുന്നു കോട്ടയം നസീറിന്.

shortlink

Post Your Comments


Back to top button