GeneralLatest NewsMollywoodNEWSWOODs

കള്ളനും ഭഗവതിയും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ

ഒരു കള്ളന്റെ ജീവിതത്തിലേക്ക് ഒരു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ

പ്രയഗാനങ്ങളിലൂടെ ആരാധക പ്രീതി നേടിയ സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ റിലീസ് ചെയ്യുന്നു. ഫെബ്രുവരി 18-ആം തീയതി ആറുമണിക്ക് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് നടത്തുന്നത്. പാലക്കാടൻ ഗ്രാമങ്ങളിലെ വയലേലകളിലും മലയടിവാരങ്ങളിലുമൊക്കെയായി ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനാണ്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ.

read also: പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ ‘മിസ്സിങ് ഗേൾ’: ട്രെയിലർ പുറത്തിറങ്ങി

ഒരു കള്ളന്റെ ജീവിതത്തിലേക്ക് ഒരു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നർമ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും. ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ട്. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

തിരക്കഥ- കെവി അനിൽ, ഗാനങ്ങൾ- സന്തോഷ് വർമ്മ, സംഗീതം- രഞ്ജിൻ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോൺ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം,പ്രെഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺടോളർ- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ.
ഈ ചിത്രത്തിന്റെ നിർമ്മാണം ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button