GeneralLatest NewsMollywoodNEWSWOODs

നയന സൂര്യന്റെ കാണാതായ വസ്തുക്കൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തി: ഗുരുതരവീഴ്ച

ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസുകാർ നടത്തിയ തെരച്ചിലാണ് വസ്തുക്കൾ കണ്ടെത്തിയത്

യുവ സംവിധായക നയന സൂര്യന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. മരണത്തിനു പിന്നാലെ നയനയുടെ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ മ്യൂസിയം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത് കാണാതായിരുന്നു. ഈ തൊണ്ടി മുതലുകൾ ഇപ്പോൾ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്ത് നിന്നും കണ്ടെത്തിയത്. എന്നാൽ, നയനയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത വസ്ത്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.

read also: വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ട് മുസ്ലീങ്ങളും മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ല: വിവാദനായിക

ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസുകാർ നടത്തിയ തെരച്ചിലാണ് വസ്തുക്കൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ ഇവ കാണാതായത് വലിയ വിവാദമായിരുന്നു.

2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും ഉൾപ്പെടെ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

shortlink

Post Your Comments


Back to top button