GeneralLatest NewsMollywoodNEWS

സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ? അടൂരിനെ പിന്തുണച്ച മുഖ്യമന്ത്രിയ്ക്ക് നേരെ വിമർശനം

ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ പിന്തുണച്ച മുഖ്യമന്ത്രിയ്ക്ക് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ചെത്തുകാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ എന്നും അവരുടെ മുഖത്ത് നോക്കിയാണ് അടൂരിനെ നിങ്ങൾ വിശുദ്ധനാക്കുന്നതെന്നും ഹരീഷ് വിമർശിച്ചു.

read also: ‘ലോ കോളേജിലാണ് ഇത് സംഭവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്’ : നടി അപർണ ബാലമുരളി

പോസ്റ്റ് പൂർണ്ണ രൂപം

ചെത്ത്കാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ …അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് K.R.നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങൾ വിശുദ്ധനാക്കുന്നത്…സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം…🙏🙏🙏

shortlink

Related Articles

Post Your Comments


Back to top button