CinemaInternationalLatest NewsNEWS

അയൺ മാൻ തിരിച്ചുവരുന്നു: സീക്രട്ട് വാർസിൽ റോബർട്ട് ഡൗണി ജൂനിയർ വീണ്ടും

ലണ്ടൻ: സീക്രട്ട് വാർസിൽ റോബർട്ട് ഡൗണി ജൂനിയർ ‘അയൺ മാനാ’യി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ‘അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം’ എന്ന ചിത്രത്തിൽ മരണമടയുന്ന അയൺ മാന്റെ തിരിച്ചുവരവിനെ കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിരുന്നു. സ്കാർലറ്റ് ജോഹാൻസന്റെ ‘ബ്ലാക്ക് വിഡോ’, ക്രിസ് ഇവാൻസിന്റെ ‘ക്യാപ്റ്റൻ അമേരിക്ക’ ഈ കഥാപാത്രങ്ങൾ തിരിച്ചു യൂണിവേഴ്സിൽ വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

2026 മെയ് ഒന്നിന് റിലീസ് ചെയ്യാനിരിക്കുന്ന ‘അവഞ്ചേഴ്‌സ്: സീക്രട്ട് വാർസിൽ’ നായകന്മാർ വീണ്ടും അഭിനയിക്കുമെന്ന് സൂചനകളുണ്ട്. അതിഥി വേഷത്തിലായിരിക്കും ‘അയൺ മാൻ’ എത്തുന്നത്. അതേസമയം, ‘ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്’ എന്ന ചിത്രത്തിൽ കൊല്ലപ്പെട്ട സൂപ്പർഹീറോകൾ ഉയിർത്തെഴുന്നേൽക്കുന്നുവെന്ന് ആദ്യം അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും ചിത്രത്തിൽ അതൊന്നും ഉണ്ടായില്ല.

‘ക്യാപ്റ്റൻ അമേരിക്കയുടെ’ നാലാം ഭാഗത്തോടെയാകും എംസിയു 2024 ആരംഭിക്കുക. ‘ക്യാപ്റ്റൻ അമേരിക്ക: ന്യൂ വേൾഡ് ഓർഡർ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ മെയ് മൂന്നിനെത്തും. ഇതിന് ശേഷമായിരിക്കും ‘അവഞ്ചേഴ്‌സ്: ദി കാങ് ഡൈനാസ്റ്റി’യും ‘അവഞ്ചേഴ്‌സ്: സീക്രട്ട് വാർസും’ എത്തുന്നത്.

Read Also:- ‘എന്റെ വാവ പോയി…’ അനുജനെ നഷ്ടപ്പെട്ട വേദനയിൽ കുടുംബപ്രേക്ഷകരുടെ പ്രിയതാരം തന്‍വി

ഈ സിനിമകൾ 2026ൽ തിയേറ്ററുകളിലെത്തും. ആറ് മാസത്തെ ഇടവേളകളിലാണ് രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുന്നത്. ‘അവഞ്ചേഴ്‌സ്: ദി കാങ് ഡൈനാസ്റ്റി’ മെയ് രണ്ടിനും, അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ്’ നവംബറിലും തിയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button