GeneralLatest NewsMollywoodNEWS

ബിഫ് ഫെസ്റ്റ് വരെ നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വെജിറ്റേറിയൻ ബ്രാഹ്മണിക്കൽ ഭക്ഷണം, വിമർശനം

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും, ബീഫും ,പന്നിയും, ആടും, ചിക്കനുമില്ല..

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഹരീഷ് പേരടി. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകുന്നതിനെതിരെ വിമർശനവുമായി താരം. വലതുപക്ഷ കേന്ദ്ര സർക്കാറല്ല…ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ഇടതുപക്ഷ സർക്കാർ ഇത്തരത്തിൽ ചെയ്യുതിനെയാണ് നടൻ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വിമർശിച്ചത്.

read also: ഭാര്യ ഒരു ശല്യമോ? നടൻ എംപി പത്മകുമാറിന്റെ വീഡിയോയ്ക്ക് നേരെ വിമർശനം

കുറിപ്പ്

ജനങ്ങളുടെ നികുതി പണം കൊണ്ട് നടത്തുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും,ബീഫും,പന്നിയും,ആടും,ചിക്കനുമില്ല..ഭക്ഷണത്തിൽ രാഷ്ട്രിയം കലർത്തെരുതെന്ന് ഉത്തേര്യന്ത്യയേ നിരന്തരം ഓർമ്മപ്പെടുത്തുന്ന,അതിനുവേണ്ടി ബിഫ് ഫെസ്റ്റ് വരെ നടത്തിയ കേരളത്തിൽ നല്ല ഒന്നാന്തരം വെജിറ്റേറിയൻ ബ്രാഹ്മണിക്കൽ ഭക്ഷണം..അതും പൊതു ഖജനാവിൽ നിന്ന് ..അത് വിളമ്പുന്നത് വലതുപക്ഷ കേന്ദ്ര സർക്കാറല്ല…ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ഇടതുപക്ഷ സർക്കാർ ..നല്ല തണുപ്പുണ്ട് സഖാക്കളെ..തീരെ ചൂടില്ല …🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button