GeneralLatest NewsNEWS

പ്രഭാസ് ആരാധകരുടെ ആവേശം കൂടിയപ്പോൾ തീ പിടിച്ച് സിനിമ തിയേറ്റര്‍: വീഡിയോ കാണാം!

ആന്ധ്രയില്‍ ആരാധകരുടെ ആവേശം കൂടിയപ്പോൾ തീ പിടിച്ച് സിനിമ തിയേറ്റര്‍. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാവേശത്തില്‍ കത്തിയത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് ഇടയിലാണ് സംഭവം.

താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററിൽ പ്രഭാസിന്‍റെ ആരാധര്‍ക്ക് വേണ്ടിയാണ് അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തത്. നായകന്‍റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍, തീ പടര്‍ന്ന് തിയേറ്ററില്‍ തീ പിടിച്ചു. ഇതോടെ തിയേറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

Read Also:- ‘തൊട്ടാവാടി’ ഇന്ദ്രൻസ് ലൂയിസ് സിനിമയിൽ ഗായകനായി

ഒടുവില്‍ ചില പ്രഭാസ് ആരാധകരുടെ സഹായത്തോടെ തിയേറ്റർ ജീവനക്കാര്‍ തീയണച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രഭാസ് ആരാധകര്‍ക്ക് ഭ്രാന്താണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button