GeneralIndian CinemaLatest NewsMollywoodNEWS

ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ജോളി ആയിരുന്നില്ല, മറ്റൊരു നടിയെ വച്ച് ഏഴ് ദിവസം ഷൂട്ട് ചെയ്തു; അച്ചു വിജയൻ പറയുന്നു

ഷൈൻ ടോം ചാക്കോ, കനി കുസൃതി, ജോളി ചെറിയത്ത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അച്ചു അജയൻ സംവിധാനം ചെയ്ത ചിത്രമാണ് വിചിത്രം. നിഖില്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 14ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വിജയ പ്രദർശനം തുടരുകയാണ്.

ഇപ്പോളിതാ, സിനിമയെ കുറിച്ച് സംവിധായകൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിചിത്രത്തിലെ അമ്മ കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയെ ആയിരുന്നെന്നും നടിയുടെ നിസ്സഹകരണം സിനിമയെ ബാധിച്ചപ്പോൾ ജോളി ചെറിയത്ത് കഥയിലേയ്ക്ക് വരികയായിരുന്നു എന്നുമാണ് അച്ചു പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Also Read: മോൺസ്റ്ററിന് ശേഷം എലോൺ; മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസർ എത്തി

അച്ചു വിജയന്റെ വാക്കുകൾ:

വിചിത്രത്തിലെ അമ്മ കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയെ ആയിരുന്നു. എന്നാൽ, ആ
നടിയുടെ നിസ്സഹകരണം സിനിമയെ ബാധിച്ചപ്പോൾ ജോളി ചെറിയത്ത് കഥയിലേയ്ക്ക് വരികയായിരുന്നു. അമ്മ കഥാപാത്രം പാളിയാൽ സിനിമ തന്നെ മോശമാകും എന്ന സ്ഥിതിയിൽ, ജോളി കഥാപാത്രത്തെ മനോഹരമാക്കി. ആദ്യം തീരുമാനിച്ച നടിക്കൊപ്പം ഏഴ് ദിവസം ഷൂട്ട് ചെയ്തിരുന്നു. കഥാപാത്രത്തെ വിവരിച്ച് കൊടുക്കുമ്പോൾ സഹകരിക്കാൻ മനസ്സില്ലാതെ ഇതുപോലെയൊന്നും തനിക്ക് ചെയ്യാനാകില്ലെന്ന് പറഞ്ഞു. ക്ഷമിച്ച് പലവട്ടം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ അസഹിഷ്ണുത കൂടി വരികയും അഡ്വാൻസ് തിരികെ തന്ന് തിരിച്ച് പോകുകയുമായിരുന്നു. ആ കഥാപാത്രത്തിനായി സമീപിച്ചപ്പോൾ പലർക്കും താല്പര്യം ഇല്ലായിരുന്നു. ജോളിയെ കാസ്റ്റ് ചെയ്തത് കഥയ്ക്ക് ഗുണം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button