BollywoodCinemaGeneralIndian CinemaLatest News

നൂറിലധികം രാജ്യങ്ങളിൽ ‘വിക്രം വേദ’യുടെ വമ്പൻ റിലീസ്

തമിഴിൽ വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘വിക്രം വേദ’. മാധവനും വിജയ്
സേതുപതിയുമായിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. പുഷ്‍കർ – ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പുഷ്ക്കറും ​ഗായത്രിയും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്.

സിനിമയുടെ ഹിന്ദി പതിപ്പ് അണിയറയിൽ പൂർത്തിയായിരിക്കുകയാണ്. സെപ്‍തംബർ 30നാണ് ചിത്രത്തിന്റെ റിലീസ്. നൂറിലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹൃത്വിക്ക്  റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആയിരിക്കുമെന്ന റിപ്പോർട്ടാണ് വരുന്നത്. 22 യൂറോപ്യൻ രാജ്യങ്ങളിലും 27 ആഫ്രിക്കൻ രാജ്യങ്ങളിലും ചിത്രമെത്തും. കൂടാതെ ആസ്ട്രേലിയ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ജപ്പാൻ, റഷ്യ, പനാമ, പെറു തുടങ്ങിയ രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യും.

Also Read: ‘ജയ്‌ലറും’ ‘ജവാനും’ ചെന്നൈയിലെ ഷൂട്ടിംഗ് സെറ്റില്‍ കണ്ടുമുട്ടി: ആവേശത്തിലായി ആരാധകര്‍

ഹിന്ദിയിൽ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവരാണ് നിർമ്മാതാക്കൾ. ടി സീരീസ്, റിലയൻസ് എന്റർടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വർക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button