CinemaGeneralIndian CinemaLatest NewsMollywood

ബിജു മേനോനും ​ഗുരു സോമസുന്ദരവും നേർക്കുനേർ: ‘നാലാംമുറ’ മോഷൻ പോസ്റ്റർ ‌‌‌

ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാംമുറ’. ‘ലക്കി സ്റ്റാർ’ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആവേശകരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മോഷൻ പോസ്റ്റർ വൈറലായി കഴിഞ്ഞു. ഒക്ടോബർ 21 ദീപാവലി ദിവസത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Also Read: ‘ബ്രഹ്മാസ്ത്ര’ക്ക് വേണ്ടി ആ വലിയ അവസരം വേണ്ടെന്ന് വച്ചു: രൺബീർ കപൂർ പറയുന്നു

സസ്പെൻസ് ത്രില്ലറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. യുഎഫ്ഐ മോഷൻ പിക്ചേഴ്സ്, ലക്ഷ്മിനാഥ് ക്രീയേഷൻസ്, സെലിബ്രാൻഡ്സ് ഇന്ത്യ എന്നി പ്രൊഡക്ഷൻ ബാനറുകൾ ചേർന്ന് വലിയ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിഷോർ വാരിയത്ത് യുഎസ്എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നിർമ്മാണം. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button