CinemaGeneralIndian CinemaLatest NewsMollywood

‘സമൂഹത്തിന്റെ കരുണ വറ്റരുത് എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സിനിമ’: പാൽതു ജാൻവറിനെ കുറിച്ച് മാലാ പാർവതി

ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അനീഷ് അഞ്ജലി, വിനോയ് തോമസ് എന്നിവർ രചിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്.

ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാർവതി. സമൂഹത്തിന്റെ കരുണ വറ്റരുത് എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സിനിമയാണിതെന്നാണ് മാലാ പാർവതി പറയുന്നത്. ജാതിയുടെയും, മതത്തിന്റെയും, സ്വത്തിന്റെയും പേരിൽ കൊലപാതകങ്ങൾ നിത്യസംഭവമായ നാട്ടിൽ ജീവന്റെ വില എന്താണ് എന്ന് കാട്ടി തരുന്ന സിനിമയാണിതെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ‘ബ്രഹ്മാസ്ത്ര’ വ്യാജ പതിപ്പ് പുറത്ത് വിടാതിരിക്കാൻ മുൻകരുതൽ: 18 വെബ്സൈറ്റുകൾക്ക് വിലക്ക്

മാലാ പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പാൽതൂ ജാൻവർ മൃഗ സ്‌നേഹികൾക്ക് മാത്രമല്ല.. സമൂഹത്തിന്റെ കരുണ വറ്റരത് എന്ന് ആഗ്രഹമുള്ള എല്ലാവർക്കും വേണ്ടിയാണ്. സിനിമക്കും ഷോർട്ട് ഫിലിമിനും കഥകൾ തിരയുന്നവർ, ചിലപ്പോഴെങ്കിലും സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകണം എന്ന് കാലേ കൂട്ടി അങ്ങ് തീരുമാനിക്കും.സമൂഹത്തിൽ നടക്കുന്ന അനീതികൾ എല്ലാം അതിൽ കാണിക്കും.

എന്നിട്ട് സമൂഹം അല്ലെങ്കിൽ ഉൾപ്പെട്ട വ്യക്തി എങ്ങനെ പെരുമാറണമായിരുന്നു, എന്ന് പഠിപ്പിക്കുന്ന പോലെ സിനിമ അങ്ങ് അവതരിപ്പിക്കുക കൂടി ചെയ്ത് കളയും. ചിലത് ഒരു മോറൽ സയൻസ് ക്ലാസ്സ് പോലെ നമുക്ക് അനുഭവപ്പെടുമെങ്കിൽ, മറ്റ് ചിലത് ഇതെന്തൊരു ലോകം. ഈ ലോകത്ത് എങ്ങനെ ജീവിക്കും എന്ന ആശങ്ക നിറയ്ക്കും.

മന:സാക്ഷി നഷ്ടപ്പെട്ട മനുഷ്യർ കാട്ടി കൂട്ടുന്ന കൊടും ക്രൂരതകൾ.. അതിനോടൊപ്പം കൊലപാതകി അങ്ങനെ ആയി തീരാനുള്ള ന്യായീകരണവും വ്യക്തമാക്കി തരും. എഴുത്ത്കാരന്റെയും സംവിധായകനന്റയുംയും ഉദ്ദേശം നല്ല കല ചെയ്യാൻ തന്നെയായിരുന്നു എന്ന്, പക്ഷേ നമുക്ക് ഇന്റർവ്യൂ കാണുമ്പോൾ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞ് തരും.

ജാതിയുടെയും, മതത്തിന്റെയും, സ്വത്തിന്റെയും പേരിൽ കൊലപാതകങ്ങൾ നിത്യസംഭവമായ നാട്ടിൽ..” ജീവന്റെ വില ‘ എന്താണ് എന്ന് കാട്ടി തരുന്ന ഒരു കുഞ്ഞ് സിനിമ കണ്ടു.

‘ പാൽതൂ ജാൻവർ !’ വളർത്തു മൃഗം എന്ന് അർത്ഥം.@Bhavana Studios -ന്റെ ബാനർ കണ്ടത് കൊണ്ടും ബേസിൽ ജോസഫ് അഭിനയിക്കുന്നത് കൊണ്ടുമാണ് ചിത്രത്തിന് പോയത്. ഒരു പാട് നാളിന് ശേഷമാണ് ഇന്നൊരു സിനിമയ്ക്ക് പോയത്.

ചിത്രം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഇത്ര കാരുണ്യം ഉള്ള ഒരു പടം ഞാൻ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല. ഒരു പ്രകടനപരതയുമില്ലാതെ, സ്‌നേഹിക്കണമെന്ന ഉപദേശമോ, ഉദ്‌ഘോഷമോ ഒന്നും ഇല്ലാതെ തന്നെ ഈ ചിത്രം നമ്മോട് സംസാരിക്കുന്നു.
ഒരു മൃഗത്തിന്റെ ദേഹത്ത് നിന്ന് ഒരു തുള്ളി രക്തം പൊടിയുമ്പോൾ മുറിയുന്നത് നമ്മുടെ ഉളളാണ്.

ദിവസവും രാത്രി, പ്രമുഖ ചാനലുകളിൽ വരുന്ന ചർച്ചകളും, ക്രൈം വാർത്തകളും കേട്ട് തഴമ്പിച്ച നമ്മുടെ ഒക്കെ മനസ്സ് അലിയിക്കാൻ പ്രയാസം തന്നെയാണ്.കൂട്ട ക്കൊല കണ്ടാലും, കൂട്ട ബലാൽസംഗം കണ്ടാലും വീഡിയോയിൽ പകർത്താം എന്നൊരു മാനസികാവസ്ഥ വന്ന് പോയ ഒരു സമൂഹത്തിന്റെ മനസ്സാക്ഷി ഉണർത്താൻ, ഹൃദയത്തിൽ അലിവുണ്ടാക്കാൻ ഈ കൊച്ചു സിനിമയ്ക്ക് സാധിക്കുന്നു.

Basil Joseph ,@JohnyAntony, @Shammy Thilakan, Dileesh Pothan,@Kiran Peethambaran, @Indrans @Sruthi Suresh,Unnimaya Prasad, എന്നിവർ ഗംഭീരമാക്കിയ കുഞ്ഞ് സിനിമയിൽ ഒരു പാട് പുതിയ കലാകാരന്മാരും, മോളികുട്ടി എന്ന പശുവും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവർക്കും, അണിയറ പ്രവർത്തകർക്കും നന്ദി. മനസ്സ് നിറഞ്ഞു. Sangeeth P Rajan സംവിധാനം ചെയ്ത ഈ ചിത്രം ഒരു നിലാ സ്പർശം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button