CinemaGeneralIndian CinemaLatest NewsMollywood

‘രണ്ട് ഭസ്മ കുറിയുള്ളവർ ഏറ്റുമുട്ടി, നന്നായി കളിച്ചവൻ ജയിച്ചു’: ഹരീഷ് പേരടി

ദുബായ് ചെസ് ഓപ്പൺ കിരീടം ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ അരവിന്ദ് ചിദംബരം നേടിയിരിക്കുകയാണ്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ആർ പ്രഗ്നാനന്ദയെ തോൽപ്പിച്ചാണ് അരവിന്ദൻ വിജയിയായത്. 7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തിൽ വിജയം നേടിയത്. ഏഴ് പോയിന്റുകൾ വീതം നേടിയ പ്രഗ്‌നാനന്ദയും റഷ്യൻ ഗ്രാന്റ് മാസ്റ്റർ പ്രെഡ്കെ അലക്സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു. നേരത്തെ, ചിദംബരം അർജുൻ എരിഗൈസിയെ 7/8 ന് പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രഗ്നാനന്ദയുമായുള്ള മത്സരം.

ഇപ്പോളിതാ, അരവിന്ദ് ചിദംബരത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. രണ്ട് പേരെയും അഭിനന്ദിച്ചുള്ള കുറിപ്പ് ഫേസ്ബുക്കിലാണ് നടൻ പങ്കുവച്ചത്. രണ്ട് ഭസ്മ കുറിയുള്ളവർ ഏറ്റുമുട്ടിയെന്നും നന്നായി കളിച്ചവൻ ജയിച്ചു എന്നുമാണ് ഹരീഷ് കുറിച്ചത്.

Also Read: ബിത്രീഎം കിയേഷൻസിൻ്റെ വ്യത്യസ്തമായ ഓണാശംസ

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

രണ്ട് ഭസ്മ കുറിയുള്ളവർ ഏറ്റുമുട്ടി…നന്നായി കളിച്ചവൻ ജയിച്ചു…കുറിയും,നിസ്ക്കാര തയമ്പും കൊന്തയും ഇതൊന്നും ഇല്ലാത്ത അവിശ്വാസങ്ങളും നിങ്ങൾക്ക് ആശ്വാസം തരുമെങ്കിൽ കൂടെ കൊണ്ട് നടക്കുക…പക്ഷെ കളിയിൽ കളി മാത്രമേയുള്ളൂ…രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button