CinemaGeneralIndian CinemaLatest NewsMollywood

കാലമോ ദേശമോ ഭാഷയോ പ്രായമോ ഇല്ലാത്ത പ്രണയം: ‘അനുരാ​ഗം ‘ ടൈറ്റിൽ പ്രകാശനം ചെയ്തു

കാലമോ ദേശമോ ഭാഷയോ പ്രായമോ ഇല്ലാത്ത മനോഹര പ്രണയത്തിന്റെ കഥ പറയുന്ന ‘അനു​രാ​ഗം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹദ് നിലമ്പൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലക്ഷ്മിനാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അശ്വിൻ ജോസാണ്. ‘ക്യൂൻ’ എന്ന ചിത്രത്തിലെ യുവാക്കൾ നെഞ്ചിലേറ്റിയ ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേനായ നടനാണ് അശ്വിൻ ജോസ്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് അനുരാഗം.

സുരേഷ് ഗോപി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജോയൽ ജോൺസാണ്. ലിജോ പോൾ എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button