CinemaGeneralIndian CinemaLatest NewsMollywood

‘ഈ പ്രത്യേക ദിനത്തിൽ, ഒരു സന്തോഷം കൂടി’: പുതിയ വിശേഷം പങ്കുവച്ച് നരേൻ

പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യൻ നടൻ നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടിൽ പുതിയ അതിഥി എത്തുന്ന വിവരം താരം വെളിപ്പെടുത്തിയത്.

‘പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു’, നരേൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Also Read: നിറവയറിൽ ക്യൂട്ട് ആയി ആലിയ, ചേർത്ത് പിടിച്ച് രൺബീർ: ചിത്രങ്ങൾ വൈറൽ

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. 2002 ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെയാണ് നരേന്റെ സിനിമ പ്രവേശനം. പിന്നീട് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടി. നിലവിൽ തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമാണ് നരേൻ.

shortlink

Related Articles

Post Your Comments


Back to top button