CinemaGeneralIndian CinemaLatest NewsMollywood

ജി മാർത്താണ്ഡന്റെ പുതിയ സിനിമ ഒരുങ്ങുന്നു: നായകൻ റോഷൻ മാത്യു

വ്യത്യസ്തമായ കഥകൾ പറയുന്ന ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ജി മാർത്താണ്ഡൻ. ഇപ്പോളിതാ, അദ്ദേഹത്തിന്റെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. റോഷൻ മാത്യു ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക എന്നാണ് വിവരം. രതീഷ് രവി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഇഷ്‍ഖ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് രതീഷ് രവി. എസ്ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ നായികയ്ക്കായുള്ള കാസ്റ്റിംഗ് നടക്കുകയാണ്. ചിത്രീകരണം എപ്പോൾ ആരംഭിക്കും എന്നത് വ്യക്തമല്ല.

‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജി മാർത്താണ്ഡൻ. 2013ലാണ് മമ്മൂട്ടിയെ നായകനാക്കി ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമ അദ്ദേഹം ഒരുക്കിയത്. തുടർന്ന് മമ്മൂട്ടിക്കൊപ്പം ‘അച്ചാദിൻ’, പൃഥ്വിരാജിനൊപ്പം ‘പാവാട’, കുഞ്ചാക്കോ ബോബനൊപ്പം ‘ജോണി ജോണി യെസ് അപ്പാ’ എന്നീ സിനിമകളും ജി മാർത്താണ്ഡൻ സംവിധാനം ചെയ്തു.

Also Read: ദുൽഖർ നായകനായ കുറുപ്പ് ആദ്യമായി ടിവി യിൽ: സീ കേരളം സംപ്രേഷണം ചെയ്യും

രാജീവ്‌നാഥ്, അൻവർ റഷീദ്, രഞ്ജി പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത് തുടങ്ങി നിരവധിപ്പേരുടെ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് ജി മാർത്താണ്ഡൻ.

shortlink

Related Articles

Post Your Comments


Back to top button