CinemaGeneralIndian CinemaKollywoodLatest News

ധ്രുവനച്ചത്തിരം റിലീസ് പ്രഖ്യാപിച്ചു: വിക്രം ആരാധകർ ആവേശത്തിൽ

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവനച്ചത്തിരം. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമ ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍ ആണ് അറിയിച്ചത്. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിന്‍ ഏറ്റെടുത്തെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Also Read: ആ രംഗങ്ങൾ പങ്കുവയ്ക്കരുത്, നിര്‍ണായക രംഗമാണത്: ലീക്കായ രം​ഗങ്ങൾ പങ്കുവയ്ക്കരുതെന്ന അഭ്യർത്ഥനയുമായി നിർമ്മാതാവ്

ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. സിനിമ പ്രേമികള്‍ക്കിടയില്‍ ഈ വസ്തുത പലപ്പോഴും ട്രോള്‍ ആയിപ്പോലും പരാമര്‍ശിക്കപ്പെടാറുമുണ്ട്. അക്കൂട്ടത്തില്‍ റിലീസ് നീണ്ടുപോകുന്നതിന്‍റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ധ്രുവനച്ചത്തിരം. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

shortlink

Related Articles

Post Your Comments


Back to top button