CinemaGeneralIndian CinemaLatest NewsMollywood

പൊന്നോമനയെ വരവേറ്റ് നടി അ‍ഞ്ജലി നായര്‍

നടി അ‍ഞ്ജലി നായര്‍ക്ക് പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. ഞങ്ങളുടെ പുതിയ കുടുംബാം​ഗത്തെ പോലെ ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണെന്നും എല്ലാവരുടേയും അനു​ഗ്രഹങ്ങൾ വേണമെന്നും അവർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ അഞ്ജലിക്ക് ആവ്നി എന്ന ഒരു മകളുണ്ട്. മകൾക്കും അജിത്തിനുമൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും അഞ്ജലി പങ്കുവച്ചിട്ടുണ്ട്.

Also Read: സസ്പെൻസ് നിറച്ച് ‘ബ്ലാക്ക് പാന്തർ: വഗാണ്ട ഫോർ എവർ’: ടീസർ എത്തി

മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി 125ലേറെ സിനിമകളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല, കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ലാൽ ജോസ് ചിത്രം 41ൽ സഹസംവിധായകനായിരുന്ന അജിത്ത് സ്വതന്ത്ര സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. തമിഴ് സിനിമകളിലും അജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button