CinemaGeneralIndian CinemaLatest NewsMollywood

ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് ഞാനായിരുന്നു, ജോമോൾ വന്നപ്പോൾ ഞാൻ സരോജിനി ആയി: രശ്മി പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. എം.ടി വാസുദേവൻ നായർ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജോമോൾ ആയിരുന്നു പ്രധാന കഥാപാത്രമായ ജാനകിക്കുട്ടിയായി എത്തിയത്. ജോമോളുടെ അരങ്ങേറ്റ ചിത്രമായിരുന്നു എന്ന് സ്വന്തം ജാനകിക്കുട്ടി. ചഞ്ചൽ ആയിരുന്നു ചിത്രത്തിൽ കുഞ്ഞാത്തോൽ എന്ന യക്ഷിയുടെ വേഷം ചെയ്തത്.

രശ്മി സോമനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. സരോജിനി എന്നായിരുന്നു രശ്മിയുടെ കഥാപാത്രത്തിന്റെ പേര്. എന്നാൽ, യഥാർത്ഥത്തിൽ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് താൻ ആയിരുന്നു എന്ന് പറയുകയാണ് രശ്മി. ഒരു ടെലിവിഷൻ പരിപാടിയിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

രശ്മിയുടെ വാക്കുകൾ:

അന്ന് ഞാൻ സീരിയലുകൾ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിയുകയും ഞാൻ സെലക്ടാകുകയും ചെയ്തിരുന്നു. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. എന്നാൽ, ചിത്രീകരണം തുടങ്ങുന്നതിന് മുൻപുള്ള പൂജയുടെ രണ്ട് ദിവസം മുൻപ് എനിക്ക് ഒരു കോൾ വന്നു. കഥാപാത്രത്തിൽ ചെറിയ മാറ്റമുണ്ട് ജാനകിക്കുട്ടിയാകാൻ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കിട്ടി എന്ന് പറഞ്ഞു. എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്. അങ്ങനെ ഞാൻ സരോജിനിയായി.

shortlink

Related Articles

Post Your Comments


Back to top button