CinemaGeneralIndian CinemaLatest News

മേജര്‍ സെല്‍വനായി ഗൗതം മേനോൻ: സീതാരാമം ലുക്ക് പുറത്ത്

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലെഫ്റ്റനന്റ് റാമിന്റെയും സീത മഹാലക്ഷ്മിയുടെയും പ്രണയമാണ് സിനിമ പറയുന്നത്. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായി മൃണാള്‍ ആണ് എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു

ഇപ്പോളിതാ, ചിത്രത്തിലെ ഗൗതം മേനോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മേജര്‍ സെല്‍വൻ’ എന്ന കഥാപാത്രം ആയിട്ടാണ് ഗൗതം മേനോൻ ചിത്രത്തില്‍ എത്തുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Also Read: ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച നടൻ: ജയറാം, അഞ്ജലി മേനോൻ വിവാദങ്ങളിൽ നിറഞ്ഞ പ്രതാപ് പോത്തന്‍

ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത് വിശാൽ ചന്ദ്രശേഖറാണ്.

shortlink

Related Articles

Post Your Comments


Back to top button