CinemaGeneralKollywoodLatest NewsMollywood

ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഇന്നും വിഷമമുണ്ട്: സുമ ജയറാം

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയൽ‍, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988ൽ ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിൽ നിന്ന് ഏറെ കാലമായി വിട്ടുനിന്ന സുമ അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്പതിനോട് അടുക്കവെ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയതിലൂടെയാണ് നടി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ സുമ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോളിതാ, സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് സാധിക്കാതെ പോയതിനെ പറ്റി പറയുകയാണ് സുമ ജയറാം. ഒരു മാധ്യമ പരിപാടിക്കിടെയാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. മുത്തു എന്ന ചിത്രത്തിൽ സെക്കൻഡ് ഹീറോയിനായി അഭിനയിക്കാൻ വിളിച്ചെങ്കിലും പോകാൻ സാധിച്ചില്ലെന്നാണ് സുമ പറയുന്നത്.

Also Read: താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്: സജി നന്ത്യാട്ട്

സുമ ജയറാമിന്റെ വാക്കുകൾ:

തമിഴ് ചിത്രങ്ങൾക്ക് വേണ്ടി രജനിശ്രീ എന്ന് പേര് മാറ്റാമെന്ന് തിരക്കഥാകൃത്ത് പഞ്ചു അരുണാചലം പറഞ്ഞു. ആദ്യം വീര എന്ന ചിത്രത്തിന് വേണ്ടിയാണ് കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, അത് നടന്നില്ല. പിന്നീടാണ് മുത്തുവിലേക്ക് ക്ഷണിച്ചത്. മുത്തുവിൽ മീനയായിരുന്നു നായിക. സെക്കൻഡ് ഹീറോയിനായിട്ടാണ് എന്നെ വിളിച്ചത്.  മറ്റ് ചിത്രങ്ങളിലെ തിരക്ക് കാരണം മുത്തുവിൽ അഭിനയിക്കാൻ പറ്റിയില്ല. രജനികാന്ത് പോലുള്ള വലിയ താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് നടക്കാതെ പോയത് ഇന്നും ദുഃഖത്തോടെയാണ് ഓർക്കുന്നത്.

മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ വച്ചാണ് ആദ്യമായി രജനികാന്തിനെ കാണണമെന്ന ആഗ്രഹം തിരക്കഥാകൃത്ത് പഞ്ചു അരുണാചലം സാറിനോട് പറയുന്നത്. അവിടെ വച്ച് രജനികാന്തിനെ എനിക്ക് വേണ്ടി അദ്ദേഹം വിളിച്ച് വരുത്തി. അദ്ദേഹത്തെ കണ്ടതോടെ ഞാൻ അത്ഭുതപ്പെട്ടു നിന്നു. കേരളത്തിലെ സിനിമ നടിയാണെന്ന് പറഞ്ഞാണ് അന്ന് എന്നെ പരിചയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button