CinemaGeneralIndian CinemaLatest NewsMollywood

എനിക്ക് നല്ല ടെൻഷൻ ഉണ്ട്, ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ആ കഥാപാത്രമാകാൻ ഒരുങ്ങിയത്: സുരാജ് വെഞ്ഞാറമൂട്

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് കയറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. പിന്നീട് താരം സീരിയസ് വേഷങ്ങളിലേക്ക് ചുവട് മാറി. എന്നാൽ, തനിക്ക് കോമഡി വേഷങ്ങൾ ചെയ്യാൻ ഇപ്പോളും ഇഷ്ടമാണെന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിരുന്നു. സുരാജ് ചെയ്ത കോമഡി കഥാപാത്രത്തിൽ ഏറ്റവും ഹിറ്റായത് ചട്ടമ്പിനാട് എന്ന സിനിമയിലെ ദശമൂലം ദാമു എന്ന വേഷമായിരുന്നു. ചുരുക്കം സീനുകളില്‍ മാത്രമാണ് ദശമൂലം ദാമു എത്തുന്നതെങ്കിലും താരത്തിന്റെ ഡയലോഗുകളും കോമഡിയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ, ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍.

ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സുരാജ്. ഏറെ നാളുകളായി സീരിയസ് റോളുകള്‍ ചെയ്യുന്ന സുരാജിന്റെ കോമഡി ട്രാക്കിലേക്കുള്ള തിരിച്ചുവരവിനെ പറ്റിയാണ് താരം പറയുന്നത്.

സുരാജിന്റെ വാക്കുകൾ:

ഞാൻ ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ തയ്യാറായത്. ഈ ദൗത്യം ഏറ്റെടുത്തത് രതീഷ് പൊതുവാളാണ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട്. പ്രേക്ഷകർ ഈ ചിത്രത്തിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഇത്രയും ഹൈലൈറ്റ് ആയ ഒരു കഥാപാത്രത്തിനെ മാത്രം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ ഭയങ്കര റിസ്‌കാണ്.

റിസ്‌കെടുത്താല്‍ വിജയം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകനെ സംബന്ധിച്ച് ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്ത് ചെയ്യുമ്പോള്‍ അവര്‍ക്ക് അതില്‍ വലിയ ടാസ്‌കില്ല. എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടറെ കൊണ്ടുവന്ന് കഥാപാത്രം ചെയ്യിക്കുമ്പോള്‍ ആക്ടര്‍ക്കും ഡയറക്ടർക്കും അത് ചലഞ്ചിങ് തന്നെയാണ്. ആ ചലഞ്ച് നമ്മള്‍ അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button