CinemaGeneralIndian CinemaLatest NewsMollywood

ഇവരെക്കുറിച്ച് പുറം ലോകമറിയാത്ത സത്യമൊന്നും എനിക്കറിയില്ല, ഇവരൊന്നും അത്ര പാവം ആൾക്കാരല്ല: നിഖില വിമല്‍

നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജോ ആന്‍ഡ് ജോ. സഹോദരീ സഹോദരന്മാരായ ജോമോളുടെയും ജോമോന്റെയും കഥയാണ് ചിത്രം പറയുന്നത്. നിഖില വിമലും മാത്യു തോമസുമാണ് ടൈറ്റില്‍ റോളുകളിലെത്തുന്നത്. കൊവിഡ് കാലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥ രസകരമായി പറയുകയാണ് ചിത്രം. ഒരു ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ജോ ആന്‍ഡ് ജോ ഒരുങ്ങുന്നത്. മേയ് 13ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇപ്പോളിതാ, ചിത്രത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി നിഖിലാ വിമൽ. ലൊക്കേഷനില്‍ വെച്ച് മാത്യുവിനെക്കുറിച്ചും നസ്‌ലനെക്കുറിച്ചും മനസിലാക്കിയ കാര്യങ്ങളാണ് നിഖില പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറക്കുന്നത്.

നിഖിലയുടെ വാക്കുകൾ:

ആദ്യമായാണ് ഞാന്‍ ഇവരുടെ രണ്ട് പേരുടെയും കൂടെ വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് ഇവരെ പറ്റി മുമ്പേ ഒന്നും അറിയില്ലായിരുന്നു. മുമ്പ് ഇവരെ പറ്റി ധാരണ ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ച് ഇമേജ് ബ്രേക്ക് ആകുന്ന രീതിയില്‍ ഒന്നും ഉണ്ടായിരുന്നില്ല. മാത്യുവും അതുപോലെ തന്നെയാണ്. ഇവരൊന്നും ഈ കാണുന്നത്ര പാവം ആള്‍ക്കാരൊന്നുമല്ല. ഞാനും അങ്ങനെത്തന്നെ. അല്ലാതെ ഇവരെക്കുറിച്ച് പുറം ലോകമറിയാത്ത സത്യമൊന്നും എനിക്കറിയില്ല. അത് അവരിപ്പോഴും പുറം ലോകമറിയാതെ സൂക്ഷിച്ചിട്ടുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button