BollywoodCinemaGeneralIndian CinemaLatest News

‘മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു‘: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനെ കുറിച്ച് കങ്കണ

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന നിലപാടുകൾ പലപ്പോളും വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട്. ഇപ്പോളിതാ, നടി പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാവുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പമുള്ള ചിത്രമാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഇന്ന് മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

‘കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന് ശേഷം മഹാരാജ് യോഗി ആദിത്യനാഥ്‌ ജിയെ കാണാൻ ഇന്ന് എനിക്ക് മഹാഭാഗ്യമുണ്ടായി. മഹാരാജ് ജിയുടെ അനുകമ്പയും ഉത്കണ്ഠയും ആഴത്തിലുള്ള ബോധവും, ഒരു അത്ഭുതകരമായ സായാഹ്നമായിരുന്നു അത്. അദ്ദേഹം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചികൊണ്ടിരിക്കുന്നു. എനിക്ക് ബഹുമാനവും പ്രചോദനവും തോന്നുന്നു‘, ചിത്രത്തോടൊപ്പം കങ്കണ കുറിച്ചു.

ഉത്തർപ്രദേശിലെ ‘വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ്‘ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലാണ് കങ്കണ മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി കൂടിക്കാഴ്ച നടത്തിയത്. യോഗി ആദിത്യനാഥ് എപ്പോഴും തന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം നടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ യോഗിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗിയ്‌ക്ക് വേണ്ടി താരം പ്രചാരണത്തിനും ഇറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button