GeneralLatest NewsMollywoodNEWS

മമ്മൂക്കയേയും ലാലേട്ടനെയും വിടാം…അവർക്ക് പ്രായമായില്ലെ, യുവതാരങ്ങൾ കെ റെയിലിനെപറ്റി പറയൂ: ഹരീഷ് പേരടി

മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാ തുറക്കു

കെ റെയിലിനെപറ്റി മലയാളത്തിന്റെ യുവതാരങ്ങൾ പോലും പ്രതികരിക്കാത്തതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. കെ.റെയിലിനെപറ്റി യുവതാരങ്ങളായ ഫഹദ് ഫാസിൽ, പ്രിഥിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാമെന്നും മലയാള സിനിമയിൽ അഭിനയിച്ച് കുടുംബം പോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാതുറക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഹരീഷ് പേരടി കുറിച്ചു.

read also: ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു, നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്’ വൈറലായി പോസ്റ്റ്

പോസ്റ്റ് പൂർണ്ണ രൂപം,

മമ്മുക്കയേയും ലാലേട്ടനെയും വിടാം…അവർക്ക് പ്രായമായില്ലെ…കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ,പ്രിഥിരാജ്,ദുൽഖർ സൽമാൻ,കുഞ്ചാക്കോ ബോബൻ,ആസിഫ് അലി,നിവിൻ പോളി,വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാം…

കാരണം മലയാള സിനിമയിൽ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങൾ…മലയാള സിനിമയിൽ അഭിനയിച്ച് കുടുംബം പോറ്റുന്ന മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാ തുറക്കു…നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബിൽ കയറ്റാൻ വേണ്ടി മലയാളികൾ കാത്തിരിക്കുകയാണ്…എന്റെ അഭിപ്രായം-കെ.റെയിൽ വേണം…പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്…💪💪💪

shortlink

Related Articles

Post Your Comments


Back to top button