GeneralLatest NewsMollywoodNEWS

തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും: ഇല്ലെങ്കില്‍ മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കുമെന്ന് സുരേഷ് ​ഗോപി

ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും

കർഷക സമരത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.ഇല്ലെങ്കില്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

read also: നാപ്‌ടോളിന്റെയും സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിന്റെയും പരസ്യങ്ങള്‍ നിര്‍ത്തണം: കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാവിലെ ഇങ്ങോട്ട് സന്തോഷത്തോടെ വരുമ്പോൾ കുട്ടനാട്ടിലെ ഒരു കർഷകന്‍റെ ആത്മഹത്യ സംബന്ധിച്ച ദു:ഖവാർത്തയാണ് വിളിച്ചുപറഞ്ഞത്. ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാന്‍. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും. യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും. ഇല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കും’- സുരേഷ് ഗോപി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button