BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു: ‘സ്വതന്ത്ര വീര സവര്‍ക്കര്‍’, നായകനായി രണ്‍ദീപ് ഹൂഡ

actor randeep hooda to do the biopic of savarkkar 

മുംബൈ: വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിലെത്തുന്നത്. മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

‘നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്. സവർക്കറായി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് ‘, രണ്‍ദീപ് ഹൂഡ പറഞ്ഞു.

അമ്മയുടെയും മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥയുമായി ‘ഒറിഗാമി’: ചിത്രീകരണം പൂർത്തിയായി

അവഗണിക്കപ്പെട്ടവന്റെ കഥ പറയാൻ പറ്റിയ സമയാണിതെന്നും നമ്മുടെ, ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും ചിത്രമെന്നും സംവിധായകൻ മഹേഷ് വി മഞ്‍ജരേക്കർ വ്യക്തമാക്കി. ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button