CinemaGeneralLatest NewsNEWS

ഒടിയനെ കടത്തി വെട്ടി ഭീഷ്മ പര്‍വം: ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

കൊച്ചി: ദീർഘ നാളുകളായി മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസാണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനത്തിൽ 3.67കോടിയാണ് മമ്മൂട്ടി ചിത്രം നേടിയ ട്രാക്കിങ് കളക്ഷൻ. മോഹൻലാൽ ചിത്രമായ ഒടിയനായിരുന്നു നിലവിലെ ഏറ്റവും ഉയർന്ന ട്രാക്കിങ് കളക്ഷൻ നേടിയിരുന്ന ചിത്രം. ഒടിയൻ നേടിയത് മൂന്നുകോടി മുപ്പത്തിനാല് ലക്ഷം രൂപയായിരുന്നു.

Read Also:- വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ: ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ആദ്യ ദിനം, ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ‘ഫ്രൈ ഡേ മാറ്റിനി’ 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിനുസരിച്ച് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നു. 2,57,332 ലക്ഷം പേര്‍ ചിത്രം കണ്ടു. 3.676 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടിയതെന്ന് ‘ഫ്രൈ ഡേ മാറ്റിനി’ ട്വീറ്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button