GeneralLatest NewsMollywoodNEWS

ഭർത്താവിനെ കാണണമെങ്കിൽ പെങ്കൊച്ചിന് ടോർച്ചു കൊടുത്തു വിടണമെന്നു വിമർശകർ: മറുപടിയുമായി ഡോ. അനുജ ജോസഫ്

ഇച്ചിരി തൊലി വെളുത്തിരിക്കുന്നവനു മാത്രമേ നല്ല മൊഞ്ചുള്ള പെമ്പിള്ളേരെ കെട്ടാൻ യോഗ്യത ഉള്ളുവെന്നു ആരാ നിയമം ഉണ്ടാക്കിയത്

മലയാളത്തിലെ യുവ നടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ലുക്മാന്‍. ജുമൈമയുമായുള്ള താരത്തിന്റെ വിവാഹം ദിവസങ്ങൾക്ക് മുൻപായിരുന്നു. മലപ്പുറം പന്താവൂരില്‍ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെ അധിക്ഷേപകമന്റുകളായി ചിലർ എത്തിയിരുന്നു.

കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചത് പോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന്‍ എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു ചിലരുടെ കമന്റുകള്‍. ‘പടത്തിന്റെ പേര് കൂടി പറഞ്ഞാല്‍ ഒഴിവുള്ളപ്പോള്‍ നോക്കാമായിരുന്നു. ലുക്ക് ഇല്ലാത്ത ഇവനൊക്കെ ആരാണ് ഈ പേരിടുന്നത്’ എന്നൊക്കെയുള്ള അധിക്ഷേപ കമന്റുകൾ വ്യാപകമായി. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോ അനുജ ജോസഫ്.

ഇച്ചിരി തൊലി വെളുത്തിരിക്കുന്നവനു മാത്രമേ നല്ല മൊഞ്ചുള്ള പെമ്പിള്ളേരെ കെട്ടാൻ യോഗ്യത ഉള്ളുവെന്നു ആരാ നിയമം ഉണ്ടാക്കിയത് എന്ന് ചോദിച്ച അനുജ അവനവന്റെ ജീവിതത്തിൽ ലഭിക്കാത്തത്, വേറെ വല്ലോർക്കും കിട്ടിയാൽ തീർന്നു, പിന്നെ കരച്ചിൽ രൂപത്തിൽ ദേ കിടക്കുന്നു അഭിപ്രായങ്ങൾ എന്ന് പരിഹസിക്കുന്നു.

read also: ‘ആഗ്രഹിക്കുന്നവർക്കും അധ്വാനിക്കുന്നവർക്കും..ഇന്ന്.. നാളെ എന്നൊന്നുമില്ല, എപ്പോഴെങ്കിലുമൊരിക്കൽ അത് സംഭവിക്കും’

കുറിപ്പ് പൂർണ്ണ രൂപം

ഇച്ചിരി തൊലി വെളുത്തിരിക്കുന്നവനു (സ്വഭാവം എന്തോ ആയിക്കോട്ടെ !)
മാത്രമേ നല്ല മൊഞ്ചുള്ള പെമ്പിള്ളേരെ കെട്ടാൻ യോഗ്യത ഉള്ളുവെന്നു ആരാ നിയമം ഉണ്ടാക്കിയത്,
അടുത്തിടെ മലയാളത്തിലെ ഒരു യുവ നടന്റെ(ലുക്മാൻ )വിവാഹചിത്രത്തിനു പലരും നൽകിയ അഭിപ്രായം കണ്ടു!
സഹതാപം തോന്നി എന്നു മാത്രമല്ല, ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നു പോലും ചിന്തിച്ചു പോയി,
“പയ്യനെ കരിവിളക്കായും,
പെങ്കൊച്ചിന് ടോർച്ചു കൊടുത്തു വിടണമെന്നൊക്കെയുള്ള അഭിപ്രായങ്ങൾ കണ്ടു,
ഇത്തരം വാർത്തകൾ ഇതാദ്യമല്ല, എന്നിരിക്കിലും ആരെ വിവാഹം കഴിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്, അവരുടെ സന്തോഷം pics ആയൊക്കെ പങ്കു വയ്ക്കുമ്പോൾ, താല്പര്യമുണ്ടെൽ അവർക്കു ആശംസകൾ പറയുക,
അല്ലാതെ അവരുടെ selection നന്നായോ ഇല്ലയോ എന്നൊക്കെ വിധി പറയാൻ,
‘ജഡ്ജി’മാരുടെ വേഷം അണിയാൻ ആരേലും നിങ്ങളെ ക്ഷണിച്ചായിരുന്നോ (ഇവൻ ഇവൾക്ക് ചേർച്ചയാണോ അല്ലയോ എന്നൊക്കെ പറയാൻ )
വിവരമില്ലായ്മ അലങ്കാരമാക്കിയവർക്കേ ഇങ്ങനെയൊക്കെ പറയാൻ കഴിയു,
ഇവരുടെയൊക്കെ വീട്ടിൽ ഐശ്വര്യ റായിമാരും സൂര്യനുമൊക്കെ ഒക്കെ അങ്ങു അണി നിരന്നു നിൽപ്പായിരിക്കണം,
അതാവും ഇത്തരത്തിൽ മറ്റുള്ളവരെ വില കുറച്ചു കാണിക്കുന്ന അഭിപ്രായ പ്രകടനവുമായി ഇറങ്ങി തിരിച്ചത്.
Education ഉണ്ടെന്നൊക്കെ പറയുന്നത് വെറുതെയാണ്,മനസ്സു മുരടിച്ചു പോയതിനൊക്കെ എന്നാ ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല,
കുഷ്‌ഠം ബാധിച്ച മനസ്സ് ഉള്ളിടത്തോളം കാലം ഇവറ്റകളൊന്നും മാറാനും പോകുന്നില്ല. ആരുടെയും lifel നല്ലതു കാണാൻ ഇഷ്‌ടപ്പെടാതെ, 24hrm ചൊറിയൻ പുഴുക്കളായി ജീവിക്കുന്ന ടീം ആണ് ഇത്തരത്തിൽ അഭിപ്രായം പങ്കുവയ്ക്കുന്നവർ.
അവനവന്റെ ജീവിതത്തിൽ ലഭിക്കാത്തത്, വേറെ വല്ലോർക്കും കിട്ടിയാൽ തീർന്നു, പിന്നെ കരച്ചിൽ രൂപത്തിൽ ദേ കിടക്കുന്നു അഭിപ്രായങ്ങൾ,,,,,
കഷ്ടം ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ,,,,,
പ്രിയ ലുക്മാൻ, നിങ്ങളും നിങ്ങളുടെ പെങ്കൊച്ചും സൂപ്പറാട്ടോ ,
Live happily ever after 😍

shortlink

Related Articles

Post Your Comments


Back to top button