BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സൗന്ദര്യമുണ്ടെങ്കിലും ആലിയ ഭട്ടിന് ബുദ്ധിയില്ല: പുതിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകരുമെന്ന് കങ്കണ

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പുതിയ ചിത്രം പുറത്തു വരാനിരിക്കെ രൂക്ഷവിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. താരപുത്രിയായ ആലിയ ഭട്ടിന് അഭിനയിക്കാനറിയില്ലെന്നും, സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലെന്നും കങ്കണ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ‘ഗംഗുഭായ് കത്തിയവാടി’യാണ് ആലിയ ഭട്ടിന്റെതായി പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം. സിനിമയിലെ കാസ്റ്റിംഗ് വളരെ മോശമാണെന്നും അഭിനയിക്കാനറിയാത്ത ആലിയ ഭട്ടിനെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്തത് ശരിയായില്ലെന്നും കങ്കണ പറയുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമെന്നും കങ്കണ കൂട്ടിച്ചേർത്തു.

‘ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ ചിന്ത വിവരമില്ലാത്ത ഒന്നാണ്’: നിരോധനത്തിനെതിരെ നടി സൈറ

‘ഈ വെള്ളിയാഴ്ച ബോക്‌സ് ഓഫീസില്‍ 200 കോടി ചാരമാവാന്‍ പോവുകയാണ്. സിനിമാ മാഫിയാ തലവന്റെ സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലാത്ത താരപുത്രിക്ക് (അവളിപ്പോഴും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൊണ്ടുനടക്കാനിഷ്ടപ്പെടുന്നവളാണ്) അഭിനയിക്കാനറിയുമെന്ന് ആളുകള്‍ക്ക് മുന്നില്‍ തെളിയിക്കണം,’ കങ്കണ പറയുന്നു. ആലിയ ഭട്ടിനെ പോലെയുള്ളവര്‍ കാരണമാണ് ഹിന്ദി ഫിംലിം ഇന്‍ഡസ്ട്രി സൗത്ത് ഇന്ത്യന്‍, ഹോളിവുഡ് സിനിമകളുടെ പിന്നാലെ പോകുന്നതെന്നും കങ്കണ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button