CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നടിയെ ആക്രമിച്ച കേസ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിമൻ ഇൻ സിനിമ കളക്ടീവ്. സംഭവം നടന്ന് അഞ്ച് വർഷമായിട്ടും സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന് ഡബ്ല്യുസിസി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും അധികാരികളും എന്തുചെയ്തു എന്നും ഡബ്ല്യുസിസി ചോദിക്കുന്നു.

‘5 വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും അധികാരികളും എന്തുചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്തു ചെയ്തു? എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു?’ ഡബ്ല്യുസിസി ചോദിക്കുന്നു.

സേതുരാമയ്യർ സിബിഐ കേസ് ഡയറി തുറന്നിട്ട് ഇന്ന് 34 വർഷം

5 വർഷങ്ങൾക്ക് മുൻപ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞുനിർത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button