GeneralLatest NewsMollywoodNEWSWOODs

രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല, മദ്യപിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തം: നടി ദിവ്യ

ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാന്‍ പാടില്ല എന്നില്ലല്ലോ

കരിക്ക് എന്ന ജനപ്രിയ വെബ് സീരിസിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ദിവ്യ. കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി എന്ന ചിത്രത്തിൽ കൗണ്‍സിലര്‍ റീത്തയായി മികച്ച പ്രകടനമാണ് ദിവ്യ കാഴ്ചവച്ചത്. ഭീമനോട് ഒരു തുള്ളി പോലും ഇരിപ്പില്ലേയെന്ന് ചോദിക്കുന്ന ന്യൂജന്‍ കൗണ്‍സിലര്‍ റീത്ത സ്ത്രീകളെക്കുറിച്ചുള്ള നമ്മുടെ നാട്ടുകാരുടെ കാഴ്ചപ്പാട് മാറേണ്ട സമയമായെന്ന് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മദ്യപിക്കുന്ന സ്‌ത്രീകളെക്കുറിച്ചു പങ്കുവച്ചത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘പഴയകാലം പോലെ അല്ല ഇപ്പോള്‍, സമൂഹത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്നമാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല. മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു.കേരളത്തില്‍ മാത്രമേ ഇത്രയും അധികം പ്രശ്നമുള്ളൂ. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പോയിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഇത്രയും വിമര്‍ശനങ്ങളില്ല. അവിടുത്തെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതരീതികള്‍, വസ്ത്രധാരണം, ചിന്താഗതി എല്ലാം വ്യത്യസ്തമാണ്.

read also: പ്രണയിച്ചതു പോലെ തന്നെ ഒരു കാരണമുണ്ടാകും പ്രണയം വേണ്ടെന്ന് വെക്കാനും: രജിഷ വിജയൻ

തനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്. അത് സിനിമയില്‍ യഥാര്‍ത്ഥ്യമെന്നോണം തുറന്നുകാണിച്ചു. അത്രയേ ഉള്ളു. ഞാന്‍ രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല. ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാന്‍ പാടില്ല എന്നില്ലല്ലോ.ഞാന്‍ മദ്യപിക്കാറില്ല. എന്നുകരുതി മദ്യപിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തമാണ്. രാഷ്ട്രീയക്കാരും സിനിമ നടന്മാരും നടിമാരും പള്ളീലച്ചനും എല്ലാം തെറ്റ് ചെയ്യുന്നത് സമൂഹം കാണുന്നുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന, ഉപദ്രവിക്കാത്ത മനുഷ്യനാകുന്നതാണ് പ്രധാനം’- ദിവ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button