GeneralLatest NewsNEWS

‘വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്’: ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സിനെ കുറിച്ച് സാമന്ത

സാമന്ത ആദ്യമായി ഐറ്റം ഡാന്‍സ് ചെയ്ത സിനിമയാണ് അല്ലുഅർജുൻ നായകനായ ‘പുഷ്പ’. ആദ്യം ഐറ്റം ഡാന്‍സ് ചെയ്യാൻ വിസമ്മതിച്ച സാമന്തയ്ക്ക് ആ ഒരു ഡാന്‍സിന് വേണ്ടി മാത്രം ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി നല്‍കിയത്. ചിത്രത്തിലെ സാമന്തയുടെ ‘ഓ അണ്ടവാ’ ഐറ്റം സോംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ആ ഗാനത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് സാമന്ത ഇപ്പോള്‍. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് എന്നാണ് താരം പറയുന്നത്.

‘നന്നായിട്ടും മോശമായിട്ടും ഞാന്‍ അഭിനയിച്ചു, ഡാന്‍സ് കളിച്ചു, ഞാന്‍ തമാശയായും ഗൗരമായും നിന്നു. ഞാന്‍ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും മികവ് പുലര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു.. എന്നിരുന്നാലും സെക്‌സി ആയിരിക്കുക എന്നത് അടുത്ത ലെവല്‍ കഠിനാധ്വാനമാണ്. എല്ലാവരുടയും സ്‌നേഹത്തിനു ഒരുപാട് നന്ദി. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. താളവും ചുവടും ഒപ്പിയ്ക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു’- സാമന്ത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button