GeneralLatest NewsNEWS

ലോകത്തിലെ ഏറ്റവും മികച്ച 50 സംവിധായകരുടെ പട്ടികയില്‍ 25-ാം സ്ഥാനം നേടി രാജമൗലി

ബാഹുബലി സംവിധായകൻ എസ്‌ എസ് രാജമൗലിയെ ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇപ്പോളിതാ ലോകത്തിലെ ഏറ്റവും മികച്ച 50 ചലച്ചിത്ര സംവിധായകരുടെ പട്ടികയില്‍ അദ്ദേഹം ഇടം കണ്ടെത്തി എന്നതാണ് പുതിയ വാർത്ത. 25-ാം സ്ഥാനം നേടിയ രാജമൗലി ഈ സ്ഥാനം നേടിയ ഒരേയൊരു ഇന്ത്യന്‍ ചലച്ചിത്രകാരനാണ്.

പ്രഭാസ്, അനുഷ്‌ക ഷെട്ടി, രമ്യാ കൃഷ്ണന്‍, തമന്ന ഭാട്ടിയ, റാണ ദഗ്ഗുബതി എന്നിവര്‍ അഭിനയിച്ച ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് രാജമൗലി വളരെയധികം പ്രശസ്തി നേടിയത്. ഫാന്റസി ആക്ഷനോടും ഹിന്ദു പുരാണങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടം അദ്ദേഹം ഒരുക്കുന്ന സിനിമകളില്‍ പ്രകടമാണ്. ചലച്ചിത്രനിര്‍മ്മാണത്തെക്കുറിച്ച്‌ വ്യക്തവും മൂര്‍ച്ചയുള്ളതുമായ കാഴ്ചപ്പാടുള്ള അദ്ദേഹത്തിന്റെ ആശയങ്ങളും പ്രൊജക്ഷനും പ്രശംസനീയമാണ്.

 

shortlink

Related Articles

Post Your Comments


Back to top button