GeneralLatest NewsNEWS

സിനിമയുടെ വിജയ പരാജയങ്ങൾ തന്നെ ബാധിക്കാറില്ല, കാരണം വ്യക്തമാക്കി പൃഥ്വിരാജ്

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ അഭിനയരംഗത്തെത്തിയ മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഇതിനകം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ പൃഥ്വി സംവിധാനത്തിലും നിര്‍മാണരംഗത്തുമെല്ലാം തിളങ്ങി. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ മലയാളത്തില്‍ നിന്നും ആദ്യം 200 കോടി ക്ലബിലെത്തിയ ചിത്രമാണ്.

ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള പൃഥ്വിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമകളുടെ ഗംഭീര വിജയമോ പരാജയമോ തന്നെ ബാധിക്കുന്നില്ലെന്നും സിനിമയില്‍ അതെല്ലാം സ്വാഭാവികം മാത്രമാണെന്നും പൃഥ്വി പറയുന്നു.

‘ഞാനൊരു സിനിമ ചെയ്യുമ്പോൾ എന്റെ 100 ശതമാനവും ഞാനതില്‍ കൊടുക്കും. എന്നാല്‍ ആ സിനിമയുടെ ജോലി പൂര്‍ത്തിയാക്കിയ നിമിഷം, ഞാന്‍ മാനസികമായി അതില്‍ നിന്ന് പിന്മാറാന്‍ തുടങ്ങും. എന്റെയൊരു സിനിമ ഗംഭീര വിജയമോ നിരാശാജനകമായ പരാജയമോ ആണെങ്കില്‍, അത് എന്നെ ബാധിക്കാറില്ല. ഈ ഡിറ്റാച്ച്‌മെന്റ് ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടു ഉണ്ടായതാണ്. വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങുകയും എല്ലാ വിധ വികാരങ്ങളിലൂടെയും കടന്നു പോവുകയും ചെയ്തതിന് ശേഷുണ്ടായതാണ്. അതെല്ലാം അനുഭവിച്ച ശേഷമാണ് സിനിമകളെ വസ്തുനിഷ്ഠമായി കാണാന്‍ പഠിച്ചത്’- പൃഥ്വി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button