CinemaGeneralLatest NewsMollywoodNEWSSocial Media

ദുൽഖറിന് പിറന്നാൾ ആശംസയുമായി സല്യൂട്ട് ടീം

ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ 'സല്യൂട്ട്' ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടി പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

ദുല്‍ഖറിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സല്യൂട്ട് ടീം പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ബോബി-സഞ്ജയ്‍യുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. വേഫയറര്‍ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് നിര്‍മ്മാണം. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക.

https://www.facebook.com/DQSalmaan/posts/367196264765082

മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം സുജിത് സുധാകരൻ. ആർട്ട് സിറിൽ കുരുവിള. സ്റ്റിൽസ് രോഹിത്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി. അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ. ഫസ്റ്റ് എ ഡി അമർ ഹാൻസ്പൽ. അസിസ്റ്റന്‍റ് ഡയറക്ടർസ് അലക്സ്‌ ആയിരൂർ, ബിനു കെ നാരായണൻ, സുബീഷ് സുരേന്ദ്രൻ, രഞ്ജിത്ത് മഠത്തിൽ.

shortlink

Related Articles

Post Your Comments


Back to top button