GeneralLatest NewsMollywoodNEWS

താന്‍ കുട്ടികളുടെ ചെലവിനായി സ്ഥിരം പണം നല്‍കാറുണ്ട്: വിവാദങ്ങൾക്ക് മറുപടിയുമായി മുസ്തഫ

2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്.

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങുന്ന താരമാണ് പ്രിയാമണി. താരത്തിന്റെ വിവാഹമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. വ്യവസായി മുസ്തഫ രാജുമായി പ്രിയാമണി 2017ലാണ് വിവാഹിതയായത്. എന്നാൽ ഈ വിവാഹത്തിനു നിയമസാധുതയില്ലെന്ന് ആരോപിച്ച്‌ മുസ്തഫ രാജിന്റെ ആദ്യ ഭാര്യ അയേഷ രംഗത്ത് എത്തി. വിവാഹമോചനത്തിന് മുമ്പാണ് പ്രിയയെ വിവാഹം ചെയ്തതെന്നാണ് ആദ്യ ഭാര്യയുടെ ആരോപണം. ഗാര്‍ഹിക പീഡനത്തിന് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

2017 ലാണ് പ്രിയാമണിയും മുസ്തഫയും പ്രണയത്തിനു പിന്നാലെ വിവാഹിതരാകുന്നത്. കോടതിയെ തെറ്റിധരിപ്പിച്ചാണ് മുസ്തഫ നടിയെ വിവാഹം കഴിച്ചതെന്നാണ് ആദ്യ ഭാര്യ അയേഷ പറയുന്നത്. ബന്ധം വേര്‍പ്പെടുത്താനായി വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ലെന്നും ഇന്നും താന്‍ മുസ്തഫയുടെ ഭാര്യയാണെന്നും ഇവര്‍ പറയുന്നു. മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ മുസ്തഫ രാജും രംഗത്ത് എത്തി.

read also: ഭാര്യമാരോട് മനോജിന് പെണ്ണുകാണാന്‍ പോകുന്നുവെന്നു കള്ളം പറഞ്ഞാണ് പോയത്, തെളിവുസഹിതം പിടിക്കപ്പെട്ടു: സാജന്‍ സൂര്യ

‘തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം വ്യാജമാണ്. താന്‍ കുട്ടികളുടെ ചെലവിനായി സ്ഥിരം പണം നല്‍കാറുണ്ട്. 2010 മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ല്‍ വിവാഹമോചനം നേടുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത് അവൾ എന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. പ്രിയയുമായുള്ള എന്റെ വിവാഹം 2017 ൽ സംഭവിച്ചു, ആയിഷ എന്താണ് ഇത്രയും നാൾ മിണ്ടാതിരുന്നത്?”- മുസ്തഫ രാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button