CinemaGeneralLatest NewsNEWSTollywood

‘സ്‍കൈലാബ്’: നിത്യ മേനോന്റെ പുതിയ തെലുങ്ക് ചിത്രം വരുന്നു

നിത്യാ മേനോനും സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടി നിത്യാമേനോന്റെ പുതിയ തെലുങ്ക് ചിത്രം വരുന്നു. സ്‍കൈലാബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ വൈഷ്‍ണവ് ഖന്ദേറാവുവാണ്. നാസയുടെ ആദ്യത്തെ സ്‍പേസ് സ്റ്റേഷൻ ആണ് സ്‍കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്‍പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു. 1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്.

സ്‍പേസ് സ്റ്റേഷനായ സ്‍കൈലാബ് തന്നെയാണ് സിനിമയിലും പരാമര്‍ശവിധേയകമാകുന്നത്. സ്‍കൈലാബ് ശിഥിലമാകുമെന്ന് ഭയപ്പെടുന്നു. അതിന്റെ അവശിഷ്‍ടങ്ങൾ ഭൂമിയിൽ വീഴുമെന്നാണ് മുന്നറിയിപ്പ്. ഗൗരി, ആനന്ദ് രാമ റാവു എന്നിവരുടെ ജീവിതത്തില്‍ ഇത് എങ്ങനെ ബാധിക്കുന്നുവെന്നത് ആണ് സിനിമയുടെ പ്രമേയം.

സത്യ ദേവ്, നിത്യ മേനോൻ, രാഹുല്‍ രാമകൃഷ്‍ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിത്യാ മേനോനും സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button