GeneralLatest NewsMollywoodNEWSSocial Media

മഞ്ജു വാര്യർ ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്: കനി കുസൃതി

മലയാളത്തില്‍ ഒരു പോലത്തെ സിനിമകള്‍ക്ക് പകരം വൈവിധ്യമാര്‍ന്ന സിനിമകള്‍ വരണമെന്നാണ് ആഗ്രഹമെന്നും കനി

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കനി കുസൃതി. അടുത്തിടയിൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ നടി മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്ന് പറയുകയാണ് കനി. റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

മഞ്ജു ചെയ്യുന്ന കഥാപാത്രങ്ങൾ തനിക്കും ചെയ്യാൻ ആഗ്രഹമുണ്ടെന്നും കനി പറയുന്നു. മലയാള സിനിമയില്‍ ശ്യാം പുഷ്‌കരന്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ തനിക്ക് ഇഷ്ടമാണ്. പക്ഷെ എല്ലാവരും ഒരേ തരം സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ ഒരു പോലത്തെ സിനിമകള്‍ക്ക് പകരം വൈവിധ്യമാര്‍ന്ന സിനിമകള്‍ വരണമെന്നാണ് ആഗ്രഹമെന്നും കനി പറയുന്നു.

കനിയുടെ വാക്കുകൾ :

‘ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്. അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന്‍ അതെല്ലാം എനിക്ക് ഇഷ്ടമാണ്. എനിക്ക് കോമസി സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പക്ഷെ ബ്ലാക്ക് കോമഡിയാവാം. പക്ഷെ ഒരു ജോനര്‍ എന്ന നിലയില്‍ കോമഡിയോട് എനിക്ക് താത്പര്യമാണ്.’

shortlink

Related Articles

Post Your Comments


Back to top button