CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

ജോർജിന്റെ വിവാഹത്തിന് മേരി എന്താ വരാഞ്ഞത്, സെലിന്റെ ചേച്ചി അല്ലെ ? മറുപടിയുമായി അൽഫോൻസ് പുത്രൻ

മേരിയുടെ പെങ്ങൾ ആണെങ്കിൽ ഞാൻ മേരിയുടെ വീട്ടിൽ സെലിൻ ഇരിക്കുന്നത് ചിത്രീകരിക്കുമായിരുന്നില്ലേ എന്ന് അൽഫോൻസ്

കൊച്ചി : തെന്നിന്ത്യ മുഴുവൻ തംരംഗം സൃഷ്ടിച്ച സിനിമയാണ് അൽഫോൻസ് പുത്രന്റെ പ്രേമം. ഇപ്പോഴിതാ സിനിമ ഇറങ്ങി ആറ് വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിന് സംവിധായകൻ അൽഫോൻസ് പുത്രന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിലെ മലർ എന്ന കഥാപാത്രം നായക കഥാപാത്രം ജോർജിനെ ശരിക്കും മറന്നു പോയതാണോ അതോ ഒഴിവാക്കിയതാണോ എന്ന പ്രേഷകരുടെ സംശയത്തിനാണ് അൽഫോൻസ് ഉത്തരവുമായെത്തിയത്. മലരിന് ഓര്‍മ തിരിച്ചുകിട്ടിയിരുന്നുവെന്നും അതിനു ശേഷമാണ് ജോർജിനെ കാണാൻ എത്തിയതെന്നും അൽഫോൻസ് പറഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ ചിത്രത്തിലെ മറ്റൊരു സംശയത്തിനും മറുപടിയായി എത്തിയിരിക്കുകയാണ് അൽഫോൻസ്.

സിനിമയിറങ്ങിയപ്പോള്‍ മുതൽ ക്ലൈമാക്സിൽ ജോർജിന്‍റേയും സെലിന്‍റേയും വിവാഹത്തിന് മലര്‍ മിസ് എത്തിയെങ്കിലും മേരി എവിടെപ്പോയി എന്ന സംശയം പലരും സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ ഉന്നയിച്ചിട്ടുണ്ട്. അതിനാണിപ്പോള്‍ അൽഫോൻസ് പുത്രൻ നേരിട്ട് മറുപടിയുമായി എത്തിയിരിക്കുന്നത്. ദീപ ശശി എന്ന ആരാധികയുടെ കമന്‍റിന് മറുപടിയായാണ് അൽഫോൻസ് ഇത് പറഞ്ഞിരിക്കുന്നത്.

‘മേരിയുടെ പെങ്ങളല്ല സെലിൻ ‘ചേച്ചി’ എന്ന മലയാളം പദത്തിനുള്ള ഇംഗ്ലീഷ് ലഭിക്കാത്തതിനാൽ സബ്‌ടൈറ്റിൽ ചെയ്തയാള്‍ ചുറ്റിപ്പോയതാ, മേരി സിസ്റ്റർ എന്നൊക്കെയാണ് സബ്‍ടൈറ്റിലിൽ ഉള്ളത്. മേരിയുടെ പെങ്ങൾ ആണെങ്കിൽ ഞാൻ മേരിയുടെ വീട്ടിൽ സെലിൻ ഇരിക്കുന്നത് ചിത്രീകരിക്കുമായിരുന്നില്ലേ’ എന്നാണ് അൽഫോൻസ് പുത്രൻ കമന്‍റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button