CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘വണക്കം ചെന്നൈ’യ്ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം

താന്യ രവിചന്ദ്രനാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയാകുന്നത്

ചെന്നൈ: മലയാളികളുടെ പ്രിയ താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലെത്തിയ കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് തമിഴിലാണ്. തുടർന്ന് മലയാളത്തിലും ഒരുപിടി ചിത്രങ്ങളിൽ നായകനായ താരത്തിന്റെ മികച്ച പ്രകടനം പക്ഷെ മലയാളത്തിൽ ആയിരുന്നില്ല.

തമിഴിൽ ‘പാവ കഥൈകൾ’ എന്ന ആന്തോളജി ചിത്രത്തിൽ ‘തങ്കം’ എന്ന ഹൃസ്വ ചിത്രത്തിലെ കാളിദാസിന്റെ പ്രകടനമാണ് പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തുന്നത്. കാളിദാസ് അവതരിപ്പിച്ച സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ വിവിധ വൈകാരിക തലങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ താരം വിജയിച്ചുവെന്ന് ആരാധകർ വ്യക്തമാക്കുന്നു.

മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ കഥൈ, പാവ കഥൈകള്‍, പുത്തം പുതുകാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം വീണ്ടും തമിഴിൽ നായകനാകാൻ ഒരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കൃതിക ഉദയനിധിയാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. താന്യ രവിചന്ദ്രനാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയാകുന്നത്. റൈസ് ഈസ്റ്റ് ക്രീയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button