CinemaGeneralMollywoodNEWS

‘ബൈസിക്കിള്‍ തീവ്സ്’ പ്രമുഖ നായിക ഒഴിവാക്കിയ സിനിമ: ജിസ് ജോയ്

'ബൈസിക്കിള്‍ തീവ്സ്' എന്ന സിനിമയ്ക്ക് മാത്രമാണ് എനിക്ക് അങ്ങനെ സംഭവിച്ചത്

ജിസ് ജോയ് ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ‘ബൈസിക്കിള്‍ തീവ്സ്’ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. തന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ബൈസൈക്കിള്‍ തീവ്സ്’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പ്രമുഖ നടി പിന്മാറിയ കാര്യം ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് ജിസ് ജോയ്.

“ഒരു സൂപ്പര്‍ താരം ഒരു മിനിറ്റില്‍ കഥ പറയാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ മുഖത്ത് നോക്കി പറയും, അതിനു കഴിയില്ല എന്ന്. ഇത്ര സിനിമകള്‍ ചെയ്യാം എന്നൊന്നും ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു സിനിമ ഒരു താരം ഒഴിവാക്കിയാല്‍ ഞാന്‍ അടുത്ത ആളിനെ സമീപിക്കും. പക്ഷേ എനിക്ക് അങ്ങനെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഒരു പ്രമുഖ നടി എന്റെ സിനിമ ഒഴിവാക്കിയിട്ടുണ്ട്. ‘ബൈസിക്കിള്‍ തീവ്സ്’ എന്ന സിനിമയ്ക്ക് മാത്രമാണ് എനിക്ക് അങ്ങനെ സംഭവിച്ചത്. ഓരോ കാരണം പറഞ്ഞു സിനിമയില്‍ നിന്ന് ഒഴിഞ്ഞു മാറിയപ്പോള്‍ ഞാന്‍ അവരോടു നന്ദി എന്നാണ് മറുപടി പറഞ്ഞത്. ഈ നന്ദി എന്നെ കളിയാക്കുന്നതാണോ എന്ന് അവര്‍ ചോദിക്കുകയും ചെയ്തു. സിനിമ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം ഈ സിനിമയ്ക്ക് ഞാന്‍ അല്ല ചേരുന്നത് എന്നൊക്ക പറഞ്ഞു ഓഫ് സ്ക്രീനില്‍ തന്നെ നന്നായി അഭിനയിക്കുന്ന നടിയോട് നന്ദി പറയാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്. ആ നടി ‘ബൈസിക്കിള്‍ തീവ്സ്’ എന്ന സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ഗംഭീരമാകും എന്നൊക്കെയായിരുന്നു മനസ്സില്‍ അങ്ങനെയാണ് അവരെ സമീപിച്ചത്. പക്ഷേ അപര്‍ണ എന്ത് മനോഹരമായിട്ടാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നത്”. ജിസ് ജോയ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button