BollywoodCinemaGeneralLatest NewsMovie GossipsNEWS

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജ്’ ; ഈ പേര് അപമാനം, മാറ്റണമെന്ന് കർണ്ണി സേന

സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്ന് കര്‍ണ്ണി സേന

അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യവുമായി കർണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥപറയുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. എന്നാൽ സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്നും, അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ ആവശ്യപ്പെട്ടു.

കൂടാതെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നിൽ സ്ക്രീൻ ചെയ്യണമെന്നും സേന ആവശ്യപ്പെട്ടിട്ടുണ്ട്. കർണ്ണി സേനയുടെ നിർദേശങ്ങൾ അനുസരിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതിന് സമാനമായ പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമെന്നും, എല്ലാം നേരിടാൻ സംവിധായകൻ ഒരുങ്ങിയിരിക്കണമെന്നും സേന പറയുന്നു.

ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലാറാണ് നായിക .പൃഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ വേഷമാണ് മാനുഷി ചെയ്യുന്നത്. നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

shortlink

Related Articles

Post Your Comments


Back to top button